എരുമേലി: നിർദിഷ്ട ശബരിമല എരുമേലി ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതിയുടെ ഭാവി പ്രവർത്തന നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ജനകീയ യോഗം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എരുമേലി എസ്എൻഡിപി ഹാളിൽ നടക്കും. നാട്ടുകാർ ചേർന്ന് രൂപീകരിച്ച എയർപോർട്ട് വികസന സമിതിയാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. വികസന സമിതി ചെയർമാനും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ ടി.എസ്. കൃഷ്ണകുമാർ യോഗത്തിൽ അധ്യക്ഷത വഹിക്കും.